കൊച്ചി: അഡ്വ. എം.കെ.ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൈകിയാണെങ്കിലും തെറ്റു തിരുത്താന്‍ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കത്തിനെതിരെയും ഞങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്ത് നിയോഗിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നിയമോപദേശ പദവി ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Discussion about this post