തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയുക്ത അംഗങ്ങളായ ബെന്നി ഗര്‍വാസിസ്, വി. രാജേന്ദ്രന്‍ എന്നിവര്‍ ജൂലൈ 20 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ട്രിബ്യൂണല്‍ ആസ്ഥാനത്ത് ചെയര്‍മാന്റെ കോടതിയില്‍ രാവിലെ 10.50 നാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ അഡ്വക്കേറ്റ് ജനറല്‍ സി. പി. സുധാകരപ്രസാദ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post