തിരുവനന്തപുരം: ശംഖുമുഖം ടൂറിസം കേന്ദ്രത്തിലെ സിവില്‍, ഇലക്ട്രിക്കല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേര്‍ത്തു.
ഓണത്തിനും, കര്‍ക്കിടകവാവിനും മുന്‍പ് പൂര്‍ത്തിയാക്കേണ്ട പ്രവ്യത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ യോഗം തീരുമാനിച്ചു. ഇവിടം ഭംഗിയായും, വ്യത്തിയായും സൂക്ഷിക്കുന്നതിന് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, ടൂറിസം ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാകളക്ടര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post