കോട്ടയം : പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ ജില്ലയിലെ മാങ്ങാനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെയും ഭഗവതിക്കാവ് ക്ഷേത്രത്തിലെയും കുളങ്ങളുടെ നവീകരണം ആരംഭിച്ചു. നരസിംഹ സ്വാമി ക്ഷേത്രക്കുളത്തിന്റെനവീകരണോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഭഗവതിക്കാവ് ക്ഷേത്രക്കുളത്തിന്റേത് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. ക്ഷേത്ര മൈതാനത്ത് ചേര്‍ന്ന ചടങ്ങില്‍ സി. എസ് സുബ്രഹ്മണ്യന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ജില്ലാ പഞ്ചായത്തംഗം ജെസ്സിമോള്‍ മനോജ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം റെജിമോന്‍ ജോസഫ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ കെ. മധു, വിജയപുരം ഗ്രാമ പഞ്ചായത്തംഗം ബി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു തുടങ്ങിയവര്‍ സംസാരിച്ചു. 1.22 കോടി രൂപയാണ് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി വിനിയോഗിക്കുക.
Discussion about this post