ആലപ്പുഴ: 64ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറുമായ സി. അജോയ്, എ.എം. നൗഫല്‍, പി.സി. റോയി പാലത്ര, എം. ശ്രീകുമാരന്‍ തമ്പി, പി. ഹംസ, എസ്.എ. അബ്ദുള്‍സലാം ലബ്ബ, ധനോജ് മാനുവല്‍, ഹരികുമാര്‍ വാലേത്ത്, രമേശന്‍ ചെമ്മാപറമ്പില്‍, കെ. നാസര്‍, എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അതിനിടെ നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഇന്നലെ ഏഴു വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 33 ആയി. മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 28 വൈകിട്ട് അഞ്ചുവരെ നീട്ടിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post