ന്യൂഡല്‍ഹി: കടുത്തഭീതി പടര്‍ത്തി ഡെങ്കിപ്പനി പകരുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത് കേരളത്തിലാണ്. ഇതിനാല്‍ കേരളം മൂന്നുമാസം ജാഗ്രതാ പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുന്നത് തടയാന്‍ നടപടിയെടുക്കണം. കുട്ടികളില്‍ ഡെങ്കിപ്പനി രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് 2753 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി മരണങ്ങളില്‍ പത്തില്‍ അഞ്ചും കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ മൂന്നും മഹാരാഷ്ട്രയില്‍ രണ്ടു പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post