ദുബായ്: തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചു. രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഇ.കെ 521 എമിറേറ്റ്‌സ് വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരും ജീവനക്കാരുമായി 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതലും മലയാളികളാണ്.
ദുബായ് സമയം ഉച്ചയ്ക്ക് 12.45 നാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്ന് കരുതുന്നു. വിമാനത്തിനു തീപിടിച്ച ഉടന്‍തന്നെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെയെല്ലാം രക്ഷപെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിമാനം പൂര്‍ണമായും കത്തിനശിച്ചു.
Discussion about this post