തിരുവനന്തപുരം: 2016 ലെ ചെമ്പൈ സംഗീത പുരസ്‌കാരത്തിന് പി.ധന്യ അര്‍ഹയായി. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ധന്യ. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുളള 30 വയസില്‍ താഴെയുളള സംഗീത പ്രതിഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ചെമ്പൈ സംഗീത പുരസ്‌കാരം. ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്റെ അഅഭിമുഖ്യത്തില്‍ ഈ മാസം 20 ന് ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സംഗീത സദസ്സിന്റെ ഉദ്ഘാടന വേദിയില്‍ ചെമ്പൈ സംഗീത പുരസ്‌കാരം വിതരണം ചെയ്യും.
Discussion about this post