തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്ന വിഷയത്തില്‍ ഭൂവുടമകള്‍ക്ക് വീട് വെക്കുന്നതിനുളള സ്ഥലം ഉള്‍പ്പെടെ മതിയായ നഷ്ടപരിഹാരം അടങ്ങുന്ന പാക്കേജ് ഉറപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത മലപ്പുറം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സ്ഥലവാസികളുടെ ആശങ്ക ദുരീകരിക്കുവാന്‍ ആഗസ്റ്റ് 8ന് മലപ്പുറം കളക്‌ട്രേറ്റില്‍ എം.പി.മാര്‍., എം.എല്‍.എ.മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സ്ഥലമുടമകള്‍, സമര സമിതി എന്നിവരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.
Discussion about this post