തിരുവനന്തപുരം: ശ്രീനാരായണ അന്തര്‍ദേശിയ പഠനകേന്ദ്രവും കേരളസര്‍വകലാശാലയും സംഘടിപ്പിച്ച ശ്രീനാരായണ പഠന പ്രചാരണപരിപാടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. തൈക്കാട് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഗവണ്‍മെന്റ് കോളജില്‍ നടന്ന യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.
ഗുരുമുനിനാരായണപ്രസാദ്, സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോ എന്‍ വീരമണികണ്ഠന്‍, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ എം ജയപ്രകാശ്, ഡോ ബി സുരേഷ്, ശ്രീനാരായണ അന്തര്‍ദേശിയ പഠനകേന്ദ്രം ഡയറക്ടര്‍ അഡ്വ ടി കെ ശ്രീനാരായണദാസ് എന്നിവര്‍ സംസാരിച്ചു
Discussion about this post