കണ്ണൂര്‍: മുഴുപ്പിലങ്ങാട്, കൊളശേരി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്‌ട് കേന്ദ്രങ്ങളിലും സംഘടനയുടെ തലശേരിയിലെ ഓഫീസിലും നടത്തിയ റെയ്‌ഡില്‍ ബോംബുകളുടെയും ആയുധങ്ങളുടെയും വന്‍ശേഖരം പിടികൂടി.
സിഡികള്‍, ലഘുലേഖകള്‍, നൂറുകണക്കിനു ഫോണ്‍ നമ്പറുകള്‍ കുറിച്ചുവച്ച ഡയറികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
മഅദനിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തിനു നീതി ലഭിക്കണമെന്നുമാണു ല ഘുലേഖകളിലുള്ളത്. ബാബറി മസ്‌ജിദ് തകര്‍ത്തത് ഹിന്ദുത്വവാദത്തിന്റെ ഭാഗമാണെന്നും നാടൊന്നാണെങ്കിലും നീതി രണ്‌ടാ ണെന്നും കുറിപ്പുകളിലുണ്‌ട്.
മുഴുപ്പിലങ്ങാട് മണപ്പുറം ജമാഅത്ത് പള്ളിവളപ്പിലെ കെട്ടിടത്തില്‍നിന്ന് 10 നാടന്‍ ബോംബുകള്‍, 12 വാളുകള്‍, ര ണ്‌ടു കൈ മഴു, രണ്‌ടു കത്തി, സൈക്കിള്‍ ചെയിന്‍, ഇരുമ്പുപാര, എസ്‌ഡിപിഐയുടെ ലഘുലേഖകള്‍ തുട ങ്ങിയവ പിടികൂടി. പള്ളി ശ്‌മശാനത്തോടു ചേര്‍ന്ന് മതപരമായ ചടങ്ങായ റാത്തീബി നുവേണ്‌ടി ഉപയോഗിക്കുന്ന കെട്ടിടം പോപ്പുലര്‍ ഫ്രണ്‌ട് പ്രവര്‍ത്തകരാണ് അടുത്തകാലത്ത് ഉപയോഗിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
തലശേരിയിലെ ഓഫീസിലും കൊളശേരിയിലും നടത്തിയ റെയ്‌ഡില്‍ അഞ്ചു ഇരുമ്പുപൈപ്പുകളും ഇരുമ്പുദ ണ്ഡും 24 സിഡികളും മുന്നൂറിലേറെ ഫോണ്‍ നമ്പറുകളും വിലാസവുമടങ്ങി യ ഡയറികളും കണെ്‌ടടുത്തു.തല ശേരി നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കരു ണ ഫൗണേ്‌ടഷന്‍ എന്ന പേരിലുള്ള ഓഫീസിന്റെ കിണറ്റില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ഇരുമ്പു പൈപ്പുകളും ദണ്ഡും.
സംഘടനയുടെ പോസ്‌റ്ററുകളും ബാബറി മസ്‌ജിദ് തകര്‍ത്ത സമയത്തുള്ള പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സിഡികളും കണെ്‌ടടുത്തു. കൊളശേരിയില്‍ നിന്നും ലഘുലേഖകള്‍ പിടികൂടിയിട്ടുണ്‌ട്.
മുഴുപ്പിലങ്ങാട് പള്ളിക്കു സമീപത്തെ കെട്ടിടത്തില്‍ പ്ലാസ്റ്റിക് കാനിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍. രണ്‌ടു വാളുകളൊഴികെ ബാക്കി ആയുധങ്ങളും കുഴിച്ചിട്ടിരിക്കുകയായിരു ന്നു. പള്ളിപ്പരിസരത്തുനിന്നാണ് രണ്‌ടു വാളുകള്‍ കിട്ടിയത്. എസ്‌ഡിപിഐയു ടെ ലഘുലേഖകളും തൊപ്പികളുമടക്കമുള്ള സാധനങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
പള്ളിയുടെ കീഴിലുള്ള കുളത്തില്‍ ആയുധങ്ങള്‍ ഉണ്‌ടാകാമെന്ന സൂചനയു ടെ അടിസ്ഥാനത്തില്‍ പോലീസ് കുളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും മുക്കാല്‍ഭാഗം വെള്ളം വറ്റിയ സമയത്തു കുളം ഇടിഞ്ഞതിനെത്തുടര്‍ന്ന്‌്‌് തെരച്ചില്‍ ഉപേക്ഷിച്ചു.
Discussion about this post