ആലപ്പുഴ: 64ാമത് നെഹ്‌റു ട്രോഫി ഏതു ചുണ്‍ണ്ടന്‍ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജൂവലേഴ്‌സ് നല്‍കുന്ന 10,001 രൂപയുടെ പി.റ്റി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ് നല്‍കും.
അഞ്ചു രൂപ സ്റ്റാമ്പൊട്ടിച്ച കവറില്‍ തപാലിലൂടെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. എ 4 സൈസിലുള്ള വെള്ളക്കടലാസിലാണ് പ്രവചനം നടത്തേണ്ടത്. പ്രവചിക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തണം. പോസ്റ്റ് കാര്‍ഡില്‍ ലഭിക്കുന്നത് പരിഗണിക്കില്ല. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. കൂടുതല്‍ പേരുകള്‍ അയച്ചാല്‍ എന്‍ട്രി തള്ളിക്കളയും. അയയ്ക്കുന്ന കവറിനു മുകളില്‍ നെഹ്‌റു ട്രോഫി പ്രവചനമത്സരം 2016 എന്നെഴുതണം. ആഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനകം കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ 688001 വിലാസത്തില്‍ എന്‍ട്രി ലഭ്യമാക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2251349.
Discussion about this post