റിയോ ഡി ജനെയ്‌റോ: കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമ ദീപം തെളിയിച്ചതോടെ തുടക്കമായി. 205 രാജ്യങ്ങളില്‍നിന്ന് 42 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകളാണ് ഇത്തവണ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്നത്.
ബ്രസീലിന്റെ സാംസ്‌കാരിക, കലാവൈവിധ്യങ്ങള്‍ പ്രകടമാക്കുന്നതായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍. പതിനായിരത്തിലേറെ കലാകാരന്മാരും കലാകാരികളും കലാപരിപാടികളില്‍ പങ്കെടുത്തു.
റിയോയില്‍ 118 പേരുടെ സംഘമാണ് ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ അഭിനവ് ബിന്ദ്ര ത്രിവര്‍ണപതാകയേന്തി.
Discussion about this post