കറാച്ചി: പാകിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സിവില്‍ ആശുപത്രിയുടെ അടിയന്തര ചികിത്സ വിഭാഗത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ വെടിയേറ്റു മരിച്ച ബലൂചിസ്ഥാനിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അന്‍വര്‍ കസിയുടെ സുഹൃത്തുക്കളായ അഭിഭാഷകരും മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുമാണ് മരിച്ചവരില്‍ ഏറെയും. അജ്ഞാത സംഘം ആശുപത്രി പരിസരത്ത് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടത്തിയശേഷം വെടിയ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post