തിരുവനന്തപുരം: സംസ്ഥാന തീര്‍ദേശ വികസന കോര്‍പ്പറേഷന്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരസംരക്ഷണവും പരിപാലനവും വിഷയത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10, 11 ദിവസങ്ങളില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സംയോജിത തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ശില്പശാലയില്‍ സംയോജിത തീരദേശ പരിപാലനം, തീരദേശ സംരക്ഷണത്തിനായുളള വ്യത്യസ്ത സമീപനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, ഉപജീവനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡോ. രമേഷ് രാമചന്ദ്രന്‍ (ഡയറക്ടന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ്) ഡോ. യുഗ്‌രാജ് സിംഗ് യാദവ്(ഡയറക്ടര്‍ ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം) ഡോ. വി.അനന്ത സുബ്രഹ്മണ്യന്‍, (ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യല്‍ എഞ്ചിനീയറിംഗ്, ഐ.ഐ.റ്റി ചെന്നൈ) എന്നിവരെക്കൂടാതെ പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവ്വര്‍ റിസര്‍ച്ച് സ്റ്റേഷന്‍, നാഷണല്‍ സെന്റര്‍ ഫൊര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ജരും ശില്‍പശാലയില്‍ പങ്കെടുക്കും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് എന്നിവര്‍ ആഗസ്റ്റ് 11 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.
Discussion about this post