തിരുവനന്തപുരം: 35ാം ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ ഉള്ക്കൊളളാനാവുന്നവരുടെ എണ്ണവും അവര്‍ക്ക് നല്കാവുന്ന തസ്തികയും അടങ്ങുന്ന റിപ്പോര്‍ട്ട് അടിയന്തിരമായി ലഭ്യമാക്കാനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തിനായി വ്യക്തിഗത മെഡല്‍ നേടിയവരിലും നിലവില്‍ തൊഴില്‍രഹിതരായവര്‍ക്ക് സര്‍ക്കാരിന് കീഴില്‍ ജോലി നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു. അതോടൊപ്പം ടീമിനങ്ങളില്‍ വെളളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്ക് വിവിധ പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി നല്കാന് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ യോഗ്യത നേടിയ 83 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുളളത്.
Discussion about this post