തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താത്തവര്‍ അടിയന്തരമായി ബന്ധപ്പെടുത്തണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ ഡി.ബി.ടി മുഖാന്തിരം തുക കൈമാറുന്നതിനാല്‍ ആധാര്‍ നിര്‍ബന്ധമായി എടുത്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണം. അപേക്ഷിച്ച 668 വിദ്യാര്‍ഥികളുടെ പട്ടിക www.dcescholarship.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആധാര്‍ നമ്പര്‍ കൈവശമുള്ള 607 വിദ്യാര്‍ഥികളുടെ പട്ടിക www.collegiateedu.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയവര്‍ ആ വിവരവും, ആധാര്‍ കാര്‍ഡ് കരസ്ഥമാക്കാത്തവര്‍ കാര്‍ഡ് കരസ്ഥമാക്കി അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള വിവരവും അടിയന്തരമായി സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം.
Discussion about this post