ആലപ്പുഴ: നേത്രാവതി എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റിന് യാത്രക്കാരന് തീവച്ചു. ഉച്ചയ്ക്ക് 11.45 ഓടെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് തമിഴ്നാട് സ്വദേശി അനസ് എന്നയാളാണ് ട്രെയിനിനു തീവച്ചത്. എസി ബോഗിയോട് ചേര്‍ന്ന കംപാര്ട്ട്മെന്റിനാണ് തീവച്ചത്. അനസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇതേ ട്രെയിനിലെ ഒരു യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ച അനസിനെ മറ്റ് യാത്രക്കാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ട്രെയിനിന്റെ ബാത്ത്റൂമില്‍ ഓടിക്കയറി കൈയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ബാത്ത്റൂം ചവിട്ടുത്തുറന്ന് ഇയാളെ പിടികൂടി. ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
തീപിടിച്ച ബോഗി വളരെ പെട്ടന്ന് ട്രെയിനില്‍ നിന്നും വേര്‍പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Discussion about this post