ന്യൂഡല്‍ഹി: ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാര്‍ക്കറിനെയും ഷൂട്ടിംഗ് താരം ജിത്തു റായിയെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും. ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദിപയ്ക്ക് ഖേല്‍രത്‌ന നല്‍കാന്‍ പുരസ്‌കാര നിര്‍ണയ സമിതി തീരുമാനിച്ചത്.
ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.
പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക സമിതി കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കും. കായികമന്ത്രാലയമാണ് ഔദ്യോഗികമായി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.
Discussion about this post