Sunday, August 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആധാരങ്ങള്‍ വിലകുറച്ചു രജിസ്റ്റര്‍ ചെയ്ത കേസുകള്‍: ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

by Punnyabhumi Desk
Aug 20, 2016, 05:25 pm IST
in കേരളം

തിരുവനന്തപുരം: ആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ള ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും, ഫ്‌ളാറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവടെ പറയും പ്രകാരം മുദ്രവില ഈടാക്കി തീര്‍പ്പാക്കും.

ആധാരത്തിലെ വസ്തുവിന്റെ ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക്, കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടായിരം രൂപയും, മുനിസിപ്പല്‍ പരിധിയില്‍ ആയിരം രൂപയും അടയ്ക്കണമെന്നതു കൂടാതെ ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് തുക അടയ്ക്കുന്നതില്‍നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായും ഒഴിവാക്കി. അഞ്ച് മുതല്‍ പത്ത് സെന്റ് വരെ, കോര്‍പ്പറേഷന്‍ പരിധിയില്‍ നാലായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ രണ്ടായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം. പത്ത് മുതല്‍ ഇരുപത്തിയഞ്ച് സെന്റ് വരെ, കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ മൂവായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരത്തി അഞ്ഞൂറ് രൂപയും അടയ്ക്കണം. ഇരുപത്തഞ്ച് സെന്റ് മുതല്‍ അന്‍പത് സെന്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ അയ്യായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും അടയ്ക്കണം. കൂടാതെ, അന്‍പത് സെന്റ് മുതല്‍ ഒരേക്കര്‍ വരെ, കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും അന്‍പത് സെന്റില്‍ കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും മൂന്നൂറ് രൂപാ വീതവും അടയ്ക്കണം.

മുനിസിപ്പല്‍ പരിധിയില്‍ അയ്യായിരം രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും ഇരുനൂറ് രൂപ വീതവും, പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും നൂറ് രൂപ വീതവും അടയ്ക്കണം. ആധാരത്തിലെ ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മ്മിത വിസ്തീര്‍ണ്ണം അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ ആയിരം രൂപയും അടയ്ണമെന്നതു കൂടാതെ ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണ്ണം അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് തുക അടയ്ക്കുന്നതില്‍ നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായി ഒഴിവാക്കി.

ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റ് വിസ്തീര്‍ണ്ണം അഞ്ഞൂറ്റിയൊന്നു മുതല്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ നാലായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ രണ്ടായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം. ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം ആയിരത്തിയൊന്നു മുതല്‍ ആയിരത്തിയഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ ഏഴായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ നാലായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും അടയ്ക്കണം. ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം ആയിരത്തിയഞ്ഞൂറ്റിയൊന്നു മുതല്‍ രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ ഏഴായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ മൂവായിരം രൂപയും അടയ്ക്കണം.

കൂടാതെ, ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും അഞ്ഞൂറ് രൂപ വീതവും, മുനിസിപ്പല്‍ പരിധിയില്‍ ഏഴായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ നൂറ് സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും മൂന്നൂറ് രൂപ വീതവും, പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ നൂറ് സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും നൂറ് രൂപ വീതവും അടയ്ക്കണം. ഈ പദ്ധതി പ്രകാരം കുറവ് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണ്ട. നേരത്തെ നടപടികള്‍ക്ക് വിധേയമായി പണം അടച്ച് തീര്‍പ്പാക്കിയ കേസുകള്‍ക്ക് പദ്ധതി ബാധകമല്ല. പദ്ധതി പ്രകാരമുള്ള നോട്ടീസ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അതത് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് അയയ്ക്കുന്നുണ്ട്. നോട്ടീസ് കിട്ടുന്നവര്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ പണമടച്ച് രസീതു സൂക്ഷിക്കണം. നേരിട്ട് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതത് ജില്ലാ രജിസ്ട്രാറിന്റെ (ജനറല്‍) പേര്‍ക്ക് ഡി.ഡി നല്‍കാം. തീര്‍പ്പാക്കുന്ന കേസുകള്‍ ഓഫീസ് റെക്കാര്‍ഡില്‍ സൂക്ഷിക്കും. തുക അടയ്ക്കുന്ന സമയത്ത് സബ് രജിസ്ട്രാറാഫീസില്‍ അസല്‍ ആധാരം ഹാജരാക്കിയാല്‍ ആധാരത്തിലും തുക ഈടാക്കിയ വിവരം രേഖപ്പെടുത്തിക്കൊടുക്കും.

ഈ പദ്ധതിപ്രകാരം തുക അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ലഭിക്കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies