തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഫെസ്റ്റിവല്‍ ഓഫീസ് മ്യൂസിയം കോമ്പൗണ്ടിന് എതിര്‍വശത്തുള്ള ടൂറിസം ഡയറക്ടറേറ്റില്‍ പ്രവര്‍ത്തന സജ്ജമായി. ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ അഡ്വ. ഡി.കെ.മുരളി, ഐ.ബി. സതീഷ്, വി. ജോയി, സി.കെ. ഹരീന്ദ്രന്‍, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു, ഡയറക്ടര്‍ യു.വി. ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാരാഘോഷത്തിന്റെ തീം ലോഗോ ഐ.ബി. സതീഷ് എംഎല്‍എയ്ക്ക് കൈമാറി പ്രകാശനം ചെയ്തു
Discussion about this post