തിരുവനന്തപുരം: എസ്ബിടി ചീഫ് ജനറല്‍ മാനേജറായിരുന്ന എസ് ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുംമുമ്പ് എസ്ബിഐയുടെ ഹൈദരാബാദ് ഓഫീസിലേക്ക് സ്ഥലംമാറ്റിയതു സംബന്ധിച്ച പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥിച്ചു.
എസ്ബിടിഎസ്ബിഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതുനിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്ബിടി ഫോറം കരുതുന്നു. ഇത് പ്രതികാരനടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണം കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സേവ് എസ്ബിടി ഫോറത്തിന്റെ ഇതുസംബന്ധിച്ച നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു.
Discussion about this post