ആലപ്പുഴ: വിവിധ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരു സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍/ സംഘങ്ങള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കു പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, അമാരീട് പെന്‍ഷന്‍ തുടങ്ങിയുള്ള പെന്‍ഷനുകളാണ് ഇത്തരത്തില്‍ വിതരണത്തില്‍ ചെയ്യുക.
ആലപ്പുഴ റെയ്ബാന്‍ ആഡിറ്റോറിയത്തില്‍ ഇലെ രാവിലെ നട ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് നളന്ദാ ഗോപാലകൃഷ്ണന്‍ നായര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.എസ്. സുധാദേവി, രാഷ്ട്രീയ കക്ഷി നേതാക്കളായ സജി ചെറിയാന്‍, റ്റി.ജെ. ആഞ്ചലോസ്, ഡി.സുധീഷ്, ഡെപ്യൂ’ി രജിസ്ട്രാര്‍ ജി.ശ്രീകുമാര്‍ എിവര്‍ പ്രസംഗിച്ചു
Discussion about this post