അങ്കമാലി: കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവം വിദഗ്ധസമിതി അന്വേഷിക്കുമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജനറല്‍ മാനേജര്‍ പ്രദീപ്കുമാര്‍ മിശ്ര പറഞ്ഞു. അട്ടിമറിക്കുള്ള സാധ്യത കാണുന്നില്ലെന്നും പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ റെയില്‍വേയുടെ മെക്കാനിക്കല്‍, എന്‍ജിനിയറിംഗ്, ടെലികമ്യൂണിക്കേഷന്‍, ഓപ്പറേറ്റിംഗ് വിഭാഗങ്ങളുടെ തലവന്മാരായിരിക്കും അന്വേഷണം നടത്തുക. ഇതൊരു വലിയ അപകടം തന്നെയായാണു റെയില്‍വേ കാണുന്നത്. പൊട്ടിയ പാളത്തിന്റെ ഭാഗങ്ങള്‍ അപകടസ്ഥലത്തുതന്നെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യത നിലവില്‍ സംശയിക്കുന്നില്ലെന്നു പ്രദീപ്കുമാര്‍ മിശ്ര പറഞ്ഞു.
Discussion about this post