Monday, September 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജീവിതശൈലീരോഗ ബോധവത്കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 30, 2016, 04:26 pm IST
in കേരളം

തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ബോധവത്കരണത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി നടപ്പാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആപത്കരമായി വളര്‍ന്നുവരുന്ന രോഗങ്ങള്‍ നിയന്ത്രിക്കാന്‍ വലിയ ശ്രമംതന്നെ നടക്കേണ്ടതുണ്ട്. മരുന്നുകൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ രോഗങ്ങള്‍. വലിയതോതിലുള്ള ബോധവത്കരണവും ഉണ്ടാകണം. ജീവിതശൈലീരോഗങ്ങള്‍ പലതാണെങ്കിലും ജീവിതശൈലിയില്‍ വന്ന മാറ്റമാണ് മൂലകാരണമെന്ന് ഓരോ സ്ഥലങ്ങളിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പുകവലി മുന്‍കാലത്തേക്കാള്‍ യുവാക്കളുടെയിടയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ആപത്കരമായ മറ്റു ശീലങ്ങള്‍ വളരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലഹരിമാഫിയയുടെ കരങ്ങള്‍ നമ്മുടെ കലാലയങ്ങളിലും സ്‌കൂളുകളിലുമെത്തുന്നു. നമ്മള്‍ അറിയാതെ കുഞ്ഞുങ്ങള്‍ ആപത്തില്‍പെടുകയാണ്. ഇതിനെതിരെ ഫലപ്രദമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാനാവും. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രത തകര്‍ക്കുന്ന മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണവും പഞ്ചായത്തുകള്‍ക്ക് കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി നടത്താനാവും. സംസ്ഥാനത്തിന്റെ പല പ്രത്യേകതകളിലും പ്രധാനപ്പെട്ടതാണ് വികസിതരാജ്യങ്ങള്‍ക്ക് സമാനമായ ആരോഗ്യസൂചികകള്‍. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും, ശിശുമരണനിരക്ക് താഴ്ത്താന്‍ കഴിഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തെ നിലനിര്‍ത്താന്‍ ഇടയാക്കി. എന്നാല്‍ അടുത്തകാലത്തായി നമ്മുടെ നാട്ടിലും പ്രതിസന്ധി രൂപപ്പെടുന്നതിന് കാരണമായി ജീവിതശൈലീരോഗങ്ങള്‍ മാറിയിട്ടുണ്ട്. ജീവിതശൈലി മാറണമെങ്കില്‍ അതിനനുസൃതമായി സമൂഹംകൂടി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം.ചന്ദ്രശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആരോഗ്യ,കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആഷ കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പരിശീലന പരിപാടിയും നടന്നു. സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തിലെ സ്‌കൂളുകളില്‍ ബോധവത്കരണപരിപാടി സംഘടിപ്പിക്കും. ശാരീരികവ്യായാമം പ്രോത്സാഹിപ്പിക്കുക, പുകയില തുടങ്ങി മറ്റു ദുശ്ശീലങ്ങള്‍ തടയുക, ശരിയായ ഭക്ഷണക്രമത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നിവ ഇതിന്റെ ഭാഗമായിരിക്കും. പ്രത്യേകം ചുമതലയുള്ള പ്രോജക്ട് മാനേജര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies