തിരുവനന്തപുരം: ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, (വന്‍കിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 1000 ടണ്‍ എണ്ണക്ക് മുകളിലോ, തത്തുല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍), ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, (വന്‍കിടഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 മുതല്‍ 1000 ടണ്‍ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍), ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, (ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 ടണ്‍ എണ്ണക്ക് താഴെയോ, തത്തുല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്നവര്‍), കെട്ടിടങ്ങള്‍ (ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍/പരിപാടികള്‍ നടപ്പിലാക്കിയ പൊതു/വാണിജ്യ കെട്ടിടങ്ങള്‍ ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവ), വ്യക്തികള്‍ (ഊര്‍ജ്ജ സംരക്ഷണ പ്രോത്സാഹകര്‍, ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ നൂതന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍), സംഘടനകളും സ്ഥാപനങ്ങളും(തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണവും നൂതനാശയവും വികസിപ്പിക്കുന്ന സംഘടനകള്‍, ബി.ഇ.ഇ.സ്റ്റാര്‍ ലേബലുകളുളള ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍, വിവിധ റേറ്റിംഗുകളുളള കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവര്‍, നിര്‍മ്മിക്കുന്നവര്‍ എന്നിവര്‍), ചെറുകിട കടല്‍ ഭക്ഷ്യ ഉല്പാദന സംസ്‌കരണ യൂണിറ്റുകള്‍ എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുക. 201516 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അവാര്‍ഡുകള്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് നല്‍കും. അപേക്ഷാഫോറം തിരുവനന്തപുരം, ശ്രീകാര്യത്തുളള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും നേരിട്ടോ തപാലിലോ ലഭിക്കും. ഏത് വിഭാഗത്തിനുളള ഫോറമാണ് വേണ്ടതെന്ന് കത്തില്‍ സൂചിപ്പിച്ചിരിക്കണം. അപേക്ഷാഫോറം www.keralaenergy.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. വിലാസം ഡയറക്ടര്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം, 695017. (ഫോണ്‍: 0471 2594922, ഫാക്‌സ് 0471 2594923 ഇമെയില്‍: [email protected] . അവസാന തീയതി സെപ്റ്റംബര്‍25.
Discussion about this post