തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ തടയില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും ചിലയിടത്ത് ജോലിക്കെത്തിയവരെ തടയുകയും ചെയ്തു.
അതേസമയം തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഭാഗികമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ബി എം എസ് ഉള്‍പ്പടെയുള്ള യൂണിയനുകള്‍ കഴിഞ്ഞ ദിവസം പണിമുടക്കില്‍നിന്ന് പിന്‍മാറിയിരുന്നു.
തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് അനാവശ്യമാണന്നും തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടതാണെന്നും പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്നും ബിഎംഎസ് ആരോപിച്ചു.
Discussion about this post