ട്രിപ്പോളി: ഗദ്ദാഫി ഭരണകൂടത്തിനെതിരെ കലാപം നടക്കുന്ന ലിബിയയില്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രോഷത്തിന്റെ ദിനമായി ആചരിക്കുന്നതിനിടെയാണ് തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റിടങ്ങളിലും പ്രക്ഷോഭകര്‍ സൈന്യവുമായി ഏറ്റുമുട്ടിയത്.
കേണല്‍ ഗദ്ദാഫിയുടെ 40 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാനാണ് ലിബിയയില്‍ പ്രക്ഷോഭം നടക്കുന്നത്. ജനകീയ പ്രക്ഷോഭത്തിലൂടെ ഏകാധിപതികളെ തുരത്തിയ ഈജിപ്തിനും ടുണീഷ്യയ്ക്കും ഇടയിലാണ് ലിബിയ.
Discussion about this post