തിരുവനന്തപുരം: ഓണാഘോഷപരിപാടികളുടെ സമാപന ദിവസമായ സെപ്തംബര്‍ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് വെള്ളയമ്പലത്തുനിന്നും കിഴക്കെക്കോട്ടവരെ വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി കോചെയര്‍മാനും ദേവസ്വംവൈദ്യുതി മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ഫ്‌ളോട്ടുകള്‍ നിര്‍മ്മിച്ച് അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ സെപ്തംബര്‍ ഏഴിന് അഞ്ച് മണിക്ക് മുമ്പ് ടൂറിസം ഡയറക്ടറേറ്റിലെ ഓണം ഘോഷയാത്ര കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാകാരന്മാരും സംഘടനകളും എട്ടിന് അഞ്ച് മണിക്ക് മുമ്പ് ടൂറിസം ഡയറക്ടറേറ്റിലെ ഘോഷയാത്രാ കമ്മിറ്റി ഓഫീസില്‍ അപേക്ഷിക്കണം.
Discussion about this post