തിരുവനന്തപുരം: സാമ്പ്രദായിക ക്ലാസ് രീതികള്‍ക്ക് പുറമേ കലാ, കായിക, പ്രവൃത്തിപരിചയ പരിശീലനം നല്കാന് വിദ്യാലയങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും ഓരോ സ്കൂള്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തി വികസിപ്പിക്കും. സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യത്തെ സ്കൂളായി അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്കൂളിനെ മാറ്റും. ഇതിനായി ഒരു കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അധ്യാപകദിനാഘോഷങ്ങള് ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
Discussion about this post