തൃശൂര്‍: കേരള കലാമണ്ഡലം എര്‍പ്പെടുത്തിയിട്ടുളള ഫെല്ലോഷിപ്പ് അവാര്‍ഡുകള്‍ ബന്ധപ്പെട്ട കലാകാരന്‍മാരില്‍ നിന്നും സഹൃദയരില്‍ നിന്നും നാമനിര്‍ദ്ദേശ പത്രി ക്ഷണിച്ചു. പാരമ്പര്യ ശാസ്ര്തീയ കലകളില്‍ ദീര്‍ഘകാലം വിശിഷ്ട സേനവമനുഷ്ഠിച്ച ഒരു കലകാരനോ കലാകാരിക്കോ ആണ് ഫെല്ലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, പുട്ടി, സംഗീതം (വായ്പാട്ട്‌വാദ്യം) കൂടിയാട്ടം, മോഹിനിയാട്ടം, തുളളല്‍ എന്നിവയിലെ മികച്ച കലാകാരന്‍മാരെയും കലാകാരികളെയും അവാര്‍ഡിന് പരിഗണിക്കും.
മികച്ച കലാഗ്രന്ഥം, കലാസംബന്ധിയായ ഡോക്യുമെന്ററി എന്നിവയാണ് കലാമണ്ഡലം അവാര്‍ഡിന് പരിഗണിക്കുന്ന മറ്റ് വിഭാഗങ്ങള്‍. കലാമണ്ഡലം ഏര്‍പ്പെടുത്തിയ കഥകളിയിലെ യുവതലമുറയില്‍പ്പെട്ട മികച്ച കലാകാരനുളള പുരസ്‌കാരം ഈ വര്‍ഷവും നല്‍കും. 27 വയസ്സില്‍ കവിയാത്തവരെയാണ് യുവകലാകാര അവാര്‍ഡിന് പരിഗണിക്കുക.
കലാമണ്ഡലം ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ക്ക് പുറമെ കലാരത്‌നം അവാര്‍ഡ്, മണക്കുളം മുകുന്ദരാജ പുരസ്‌കാരം ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ പുരസ്‌കാരം, വടക്കന്‍ കണ്ണന്‍ നായര്‍ സ്മൃതി പുരസ്‌കാരം എന്നിവയാണ് മറ്റ് അവാര്‍ഡ്. നൃത്തനാട്യസംഗീതവാദ്യ കലാവിഷയങ്ങളില്‍ വൈഭവം തെളിയിച്ച കലാകാരനോ കലാകാരിക്കോ നല്‍കിവരുന്നതാണ് കലാരത്‌നം അവാര്‍ഡ്. കലാസാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവര്‍ക്കുളളതാണ് മണക്കും മുകുന്ദരാജ സ്മൃതി ഉപഹാരം. 35 നും 50 നും ഇടയില്‍ പ്രായമുളള മികച്ച തുളളല്‍ കലാകാരനാണ് വടക്കന്‍ കണ്ണന്‍ നായരാശാന്‍ പുരസ്‌കാരം നല്‍കും. കലാവിഷയങ്ങളില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനുളളില്‍ പ്രസിദ്ധീകൃതമായ ഏറ്റവും മികച്ച കൃതിക്കാണ് കലാഗ്രന്ഥത്തിനുളള അവാര്‍ഡ്. രംഗകലകളെയോ കലാകാരന്‍മാരെയോ ആസ്പദമാക്കി നിര്‍മ്മിച്ച മികച്ച ഡോക്യുമെന്ററി ചിത്രത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെല്ലോഷിപ്പിനും അവാര്‍ഡുകള്‍ക്കും അര്‍ഹരായവരെ നിര്‍ദ്ദേശിച്ചുകൊണ്ടുളള കത്ത് രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല, ചെറുതുരുത്തിപോസ്റ്റ്, തൃശൂര്‍ ജില്ല679531 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം രജിസ്‌ട്രേഡ് തപാലില്‍ ലഭിക്കണം.
Discussion about this post