തൃശൂര്‍: മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ.പത്മകുമാറിന് തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചില്ല. അഴിമതി കേസില്‍ അറസ്റ്റിലായ പത്മകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. പത്മകുമാര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.












