തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിച്ചു. എന്‍. വി. കൃഷ്ണവാര്യരുടെ പേരില്‍ വൈജ്ഞാനിക സാഹിത്യത്തിലെ മികച്ച കൃതിക്കും വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ സര്‍ഗാത്മക സാഹിത്യത്തിലെ മികച്ച നോവല്‍/ ചെറുകഥക്കും ഡോ. കെ. എം. ജോര്‍ജിന്റെ പേരില്‍ നിരൂപണത്തിനും എം. പി കുമാരന്റെ പേരില്‍ വിവര്‍ത്തനത്തിനുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
ഏറ്റവും മികച്ച കൃതിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. 2015-16 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിക്കുന്ന കൃതിക്കാണ് പുരസ്‌കാരം നല്‍കുക. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ പ്രസിദ്ധീകരണ ശാലകള്‍ക്കോ അഭ്യുദയ കാംക്ഷികള്‍ക്കോ കൃതികള്‍ അയയ്ക്കാം. കൃതികളുടെ നാലു കോപ്പി വീതം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി എത്തിക്കണം. ഫോണ്‍. 9495975121, 04712316306.
Discussion about this post