ബംഗളൂരു/ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. ചെന്നൈ നഗരത്തിലെ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ബംഗളൂരുവിലും അക്രമങ്ങള്‍ പടരുകയാണ്. രണ്ടു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറുകള്‍ ബംഗളൂരുവില്‍ അഗ്നിക്കിരയാക്കി. അക്രമത്തെ തുടര്‍ന്ന് ബംഗളൂര്‍-മൈസൂര്‍ പാത അടച്ചു. ബംഗളൂരു മെട്രോ സര്‍വീസും നിര്‍ത്തിവച്ചു. സ്‌കൂളുകള്‍ എല്ലാം നേരത്തെ തന്നെ അടച്ചു. കനത്ത സുരക്ഷയിലാണ് ബംഗളൂരു നഗരം.
കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തു കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും വിജയിച്ചില്ല. ഹര്‍ജി തള്ളിയ കോടതി എത്രയും വേഗം വെള്ളം നല്‍കണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. എന്നാല്‍ ആദ്യ വിധിയില്‍ കോടതി ഭേദഗതി വരുത്തിയിട്ടുണ്ട്. തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നു പറഞ്ഞ വെള്ളത്തിന്റെ അളവ് 15,000 ഘനയടിയില്‍ നിന്നു 12,000 ഘനയടിയാക്കി കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
Discussion about this post