ന്യൂഡല്‍ഹി: കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിക്ക് ഇനി 16 മാസം കൂടി തടവില്‍ കഴിഞ്ഞാല്‍ മതിയാകും. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
പ്രോസിക്യൂഷന് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സൗമ്യയെ പ്രതി ബലാത്സംഗം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ ബലാത്സംഗം, മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
അതിനിടെ സുപ്രീം കോടതിയില്‍ കേസിലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവകരമായ അനാസ്ഥ കാട്ടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സൗമ്യയുടെ അമ്മ സുമതിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. .
2011 ഫെബ്രുവരി ഒന്നിനായിരുന്നു സൗമ്യയെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
Discussion about this post