തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്രയുടെ വിപുലമായ നടത്തിപ്പിന് കൈക്കൊണ്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായുള്ള യോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കഴിഞ്ഞ മാസം 22ന് ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയെക്കുറിച്ച് ദേവസ്വം മന്ത്രി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. തമിഴ്‌നാട് കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം മെഡിക്കല്‍ ടീമും ആംബുലന്‍സും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ എം.എല്‍.എ.മാരായ കെ. ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്.പി. ഷഫീന്‍ അഹമ്മദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post