ന്യൂഡല്‍ഹി: നവംബറില്‍ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനുമേല്‍ ആഗോളസമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സാര്‍ക്കിലെ പ്രമുഖരാഷ്ട്രമായ ഇന്ത്യയുടെ ഈ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്കുകഴിയില്ലെന്ന് സാര്‍ക്കിന്റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളിനെ ഇന്ത്യ അറിയിച്ചു.
ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍നിന്നു പിന്മാറാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
Discussion about this post