ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 38 തീവ്രവാദികളെ വധിച്ചു. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ബുധനാഴ്ച രാത്രിയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് സൈനിക നടപടി നടത്തിയതായി ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരില്‍നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ആക്രമണം നടത്തുമെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.
Discussion about this post