ന്യൂഡല്‍ഹി : രാജ്യാതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ഭീകരവാദത്തോടുള്ള ഇന്ത്യന്‍ സമീപനത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ. ഉറി ആക്രമണത്തിന് ബദലായി പാക് അധീന കശ്മീരില്‍ ഭാരതം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ അമേരിക്ക നിലപാടെടുക്കുമെന്ന പാകിസ്ഥാന്റെ സ്വപ്നവും വ്യര്‍ത്ഥമായി. ഇന്ത്യ- പാക് സൈന്യങ്ങള്‍ പരസ്പരം ചര്‍ച്ച നടക്കുന്നത് ഗുണകരമാണ്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സമാധാനം ഇല്ലാതാക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഉറി ആക്രമണത്തെ പരാമര്‍ശിച്ച് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
ഐക്യ രാഷ്ട്ര സഭ ഭീകരരായി പ്രഖ്യാപിച്ചവരെ സഹായിക്കുന്ന പാക് നിലപാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ജോസ് ഏണസ്റ്റ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഭാരതത്തിനൊപ്പം നില്‍ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് .ഇക്കാര്യം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം അമേരിക്കന്‍ സുരക്ഷ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ച കാര്യം ഏണസ്റ്റ് ചൂണ്ടിക്കാട്ടി.
ഭാരതം നടത്തിയ ആക്രമണത്തെ തങ്ങളുടെ സഖ്യകക്ഷികള്‍ പോലും അപലപിക്കാത്തതില്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്. ചൈനയും സൗദി അറേബ്യയും തുര്‍ക്കിയും ഇതുവരെ പിന്തുണയൊന്നും നല്‍കിയിട്ടില്ല. വിഷയത്തില്‍ അനുകൂലമായി ഇടപെടുമെന്ന് പ്രതീക്ഷിച്ച അമേരിക്കയും കയ്യൊഴിഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ പൂര്‍ണമായും പരാജയപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
Discussion about this post