ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ ഷഹപുര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈന്യം വെടിയുതിര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണിത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് ബിഎസ്എഫ് അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റില്ല. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം മിന്നലാക്രമണം നടത്തിയതിന് ശേഷം അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുകയാണ്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ കരസേനയും കനത്ത ജാഗ്രതയിലാണ്.
Discussion about this post