കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് (ഐ.എസ്) കേരള ഘടകം നേതാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാനൂരിനടുത്ത് കനകമലയില്‍ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
കനകമലയില്‍നിന്നും അഞ്ചു പേരേയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും ഒരാളെയുമാണ് എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരില്‍നിന്ന് രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തത്.
കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് , മലപ്പുറം സ്വദേശി സഫ്വാന്‍, കോഴിക്കോട് സ്വദേശി ജാസിം എന്നിവരാണ് അറസ്റ്റിലായത്. നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്നു പിടികൂടിയത്.
”അന്‍സാര്‍ ഉള്‍ ഖലീഫ” എന്ന പേരിലാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ കേരളഘടകം പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് ഇവര്‍ കനകമലയില്‍ ഒത്തുകൂടിയത്.
ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടു വന്നു.
Discussion about this post