ആലുവ: വയോജനദിനത്തിനോടനുബന്ധിച്ച് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കടേപ്പള്ളിയില്‍ താമസിക്കുന്ന കുറുമ്പ എന്ന വയോധികയുടെ വീടിന്റെ പുനര്‍നിര്‍മാണം മുന്‍ വാര്‍ഡ് മെമ്പര്‍ എം.പി. ഉദയന്റെയും, കിഴുവീട്ടില്‍ ജനാര്‍ദ്ദനന്റേയും നേത്രത്വത്തില്‍,വളഞ്ഞമ്പലം യുവധാര ആര്‍ട്‌സ് ആന്‍ഡ് ക്ലമ്പിന്റെയും സഹകരണത്തോടെ നടത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ എറണാംകുളം ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് സക്കറിയ നിര്‍വഹിച്ചു. ചന്ദ്രശേഖരന്‍നായര്‍, ശിവദാസന്‍, കെ ടി വിശ്വനാഥന്‍, ബിനീഷ് ബാലചന്ദ്രന്‍, സജറുദിന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post