തിരുവനന്തപുരം: കൃഷി സാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ കീടനാശിനികള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
നിയന്ത്രിത ഉപയോഗത്തിന് മാത്രം അനുമതിയുള്ള കാര്‍ബോ സള്‍ഫാന്‍, ക്‌ളോര്‍ പൈറി ഫോസ്, സൈപ്പര്‍ മെത്രിന്‍, ലാമഡാ സിഹാലോത്രിന്‍, അസഫേറ്റ് 2, 4ഡി, ഗ്ലൈഫോസേറ്റ് എന്നീ കീടനാശിനികളുടെ ഉപയോഗത്തിനാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. അനധികൃതമായി ഈ കീടനാശിനികള്‍ വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. മാരക കീടനാശിനികള്‍ക്കെതിരെ കൃഷി വകുപ്പ് നടത്തുന്ന ബോധവത്ക്കരണ കാമ്പയിന്റെ ഭാഗമായാണ് നടപടി. ജില്ലയില്‍ നിരോധിത കീടനാശിനികള്‍ ലഭ്യമല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ വില്പനശാലകളിലും ഉല്പാദന യൂണിറ്റുകളിലും കൃഷി ഓഫീസര്‍മാര്‍ പരിശോധന നടത്തും.
Discussion about this post