ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളില്‍ മാരകമായ വിഷം കലര്‍ത്തി മത്സ്യബന്ധനം നടത്തുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടിയ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസ് അധികൃതരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. നിയമവിരുദ്ധ മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. വിഷം കലര്‍ത്തി പിടിക്കപ്പെടുന്ന മത്സ്യം പിടിച്ചെടുക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. വിഷം കലര്‍ത്തിയുള്ള മത്സ്യബന്ധനവും വിപണനവും സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ പാടശേഖരങ്ങളിലെ മോട്ടോര്‍ പെട്ടികള്‍ക്ക് മുമ്പില്‍ മടവല കെട്ടി മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post