പാലക്കാട്: ഒക്ടോബര്‍ 15നകം വാളയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന ട്രൈലറുകളുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ ട്രൈലറുകളുടെ ചേസിസ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടിയെടുക്കുമെന്നും മദ്ധ്യമേഖല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഒ അറിയിച്ചു.
1989ലെ മോട്ടോര്‍ വാഹനചട്ടവും നിയമവുമനുസരിച്ച് ട്രൈലറുകളുടെ ചേസിസ് നമ്പര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഈ നമ്പര്‍ രേഖപ്പെടുത്താത്ത പക്ഷം ട്രൈലറുകള്‍ എപ്പോള്‍ വെണമെങ്കിലും മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഘടിപ്പിക്കാവുന്നതാണ്. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് മദ്ധ്യമേഖല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സമായസമയങ്ങളില്‍ കേടുപാടുകള്‍ തീര്‍ക്കാത്തതിനാല്‍ നിരത്തിലിറക്കാന്‍ കഴിയാത്തവിധമുളള ഒന്നിലേറെ ട്രൈലറുകള്‍ പിടിച്ചെടുക്കുകയുണ്ടായി.
Discussion about this post