ആലപ്പുഴ: കുട്ടനാടന്‍ മേഖലയിലെ പുഞ്ചകൃഷിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം നടക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെയും, ആത്മ, കെ.സി.പി.എം., യൂണിവേഴ്‌സിറ്റി, ജലസേചനം, പുഞ്ച സ്‌പെഷല്‍ ഓഫീസ്, പി.ഐ.പി, കെ.ഐ.പി. ഉദ്യേഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post