തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 201617ലെ ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പദ്ധതികള്‍ ക്ഷണിച്ചു.
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വേ, ഗവേഷണം, സംരക്ഷണം, അര്‍ധസംസ്‌കരണം, ഔഷധസസ്യോദ്യാന നിര്‍മാണം, ബോധവത്കരണം തുടങ്ങിയ പരിപോഷണപ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം. സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, ഔഷധനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും അപേക്ഷാഫോമുകളും ഔഷധസസ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.smpkerala.org) ഓഫീസിലും ലഭ്യമാണ്. പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം (പദ്ധതിരേഖയുടെ അസലും നാല് പകര്‍പ്പുകളും) ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണല്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0487 2323151, 0471 2347151.
Discussion about this post