ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഹരിപ്പാട് വെള്ളാനമുക്ക്, രാപ്പുഴ, വഴിയമ്പലം ലെവല്‍ ക്രോസിങുകളില്‍ ഒക്‌ടോബര്‍ 10 മുതല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. വെള്ളാനമുക്ക്, രാപ്പുഴ റോഡ് ഗേറ്റിലൂടെ പോകേണ്ട വാഹനങ്ങള്‍ ഹരിപ്പാട് സ്റ്റേഷന്‍, തൃപ്പക്കുടം ക്രോസിങുകളിലൂടെ പോകണം. വഴിയമ്പലം ഗേറ്റിലൂടെ പോകേണ്ടവ കരുവാറ്റ വടക്കേ ഗേറ്റ് വഴി പോകണം.
Discussion about this post