തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യദിനാഘോഷം ഒക്‌ടോബര്‍ 16ന് തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂര്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ അയിഷ ബേക്കര്‍, സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന്, ‘മാറുന്ന കാലാവസ്ഥയും മാറേണ്ട ഭക്ഷണകാര്‍ഷിക രീതികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
Discussion about this post