തൃശൂര്‍: 2015-ലെ കേരള കലാമണ്ഡലം ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്പ്. കലാരത്‌നം ബഹുമതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക്. നവംബര്‍ 9-ന് കേരള കലാമണ്ഡലത്തില്‍ വെച്ച് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
എം.കെ.കെ. നായര്‍ പുരസ്‌കാരം ശ്രീവത്സന്‍ ജെ. മേനോനും മുകുന്ദരാജ സ്മൃതി പുരസ്‌കാരം ബാലചന്ദ്രന്‍ വടക്കേടത്തിനുമാണ്. എം.കെ.കെ. നായര്‍ പുരസ്‌കാരം – ശ്രീവത്സന്‍ ജെ. മേനോന്‍, മുകുന്ദരാജ സ്മൃതി പുരസ്‌കാരം – ബാലചന്ദ്രന്‍ വടക്കേടത്ത്, കഥകളി വേഷം – കലാമണ്ഡലം രാമകൃഷ്ണന്‍, കഥകളി സംഗീതം – തിരുവല്ല ഗോപിക്കുട്ടന്‍നായര്‍, ചെണ്ട – കലാമണ്ഡലം രാധാകൃഷ്ണ മാരാര്‍, മദ്ദളം – കലാമണ്ഡലം ഹരിനാരായണന്‍ ഗുരുവായുര്‍, ചുട്ടി – മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള, തിമില – കലാമണ്ഡലം പരമേശ്വരമാരാര്‍, നൃത്തം – കലാമണ്ഡലം രാജലക്ഷ്മി, തുള്ളല്‍ – വയലാര്‍ കൃഷ്ണന്‍കുട്ടി, കുടിയാട്ടം – കലാമണ്ഡലം കൃഷ്ണകുമാര്‍, കലാഗ്രന്ഥം – ‘കളി കഥയ്ക്കപ്പുറം’ – ഡോ. ടി.എസ്. മാധവന്‍കുട്ടി, ഡോക്യുമെന്ററി – ‘നിത്യകല്യാണി’ – വിനോദ് മങ്കര, ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ് – സുധ പീതാംബരന്‍, യുവപ്രതിഭ അവാര്‍ഡ് – കലാമണ്ഡലം വൈശാഖ്. പി.വി., പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം – കലാമണ്ഡലം രാധാകൃഷ്ണന്‍, വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതിപുരസ്‌കാരം – കലാമണ്ഡലം മോഹനകൃഷ്ണന്‍, ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് – കലാമണ്ഡലം സുധീഷ്.
Discussion about this post